Posts

ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

Image
മനസ്സിൽ ദൈവത്തോടുള്ള പരിഭവം മാറിയിട്ടില്ല..., എന്തേ ദൈവമേ,ആ പുഷ്പത്തെ ഇത്ര പെട്ടെന്ന് പറിച്ചെടുത്തു  ??? ബ്രദർ ആന്റണി ഫെർണാണ്ടസിനെ കുറിച്ചുള്ള കുത്തിചാലിച്ച ഓർമ്മകൾ നോവായി വേവായി അയവിറക്കുന്നതിനിടയിൽ ഇളയ മകൾ എന്നോട് ചോദിച്ചു. അമ്മേ, നമുക്കൊരു പൂന്തോട്ടവും മനോഹരമായ ധാരാളം പൂക്കളും ഉണ്ടെന്ന് വിചാരിക്കുക, അപ്പോൾ അമ്മ ഏതു പൂവായിരിക്കും പറിക്കുക ? അവളുടെ ചോദ്യവും മറുപടിയും ഒരുപാട് കേട്ട് പഴകിയതാണെങ്കിലും ആദ്യമായി കേൾക്കുന്നത് പോലെ അവളെ ഞാൻ സാകൂതം വീക്ഷിച്ചു.. "ഏറ്റവും മനോഹരമായ പൂവായിരിക്കും ഞാൻ പറിക്കുക".. ചോദ്യം ആദ്യമായ് കേട്ടത് പോലെ വളരെ ആലോചിച്ചു ഞാൻ മറുപടി പറഞ്ഞു.. അപ്പോൾ ദൈവവും അത് തന്നെയാണ് ചെയ്തത്. ഏറ്റവും മനോഹരമായ ഇഷ്ട്ടമുള്ള പൂവ് പറിച്ചെടുത്തു.. ചുരുണ്ടു തുടങ്ങിയ മുടി ചെവിക്കിടയിൽ തിരുകി അവളത് പറയുമ്പോൾ വിസ്മയത്തോടെ ഞാനവളെയൊന്ന് നോക്കി.. അദ്ദേഹം ഈ ലോകത്ത് നിന്ന് പോയി എന്ന് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല.. സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്കുള്ള കാർട്ടൻ പതുക്കെ നീക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞുചെന്നു... ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വസ്ത്രങ

അനുഭവകുറിപ്പ്

Image
അനുഭവ കുറിപ്പ്. 💞. (2) ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ മോട്ടിവേഷൻ സെമിനാറിനായി ചേട്ടായിയുടെ ഒപ്പം  പോകുമ്പോൾ യാത്രയിൽ ഉടനീളം മനസ്സിൽ ഉണ്ടായിരുന്നത് ഏതു ക്ലാസ്സ് ആണ് എടുക്കേണ്ടത് എന്നായിരുന്നു.. അമ്മയെ കുറിച്ച് പറയണോ, വിജയത്തെ കുറിച്ച് പറയണോ, പരാജയത്തെ കുറിച്ച് പറയണോ.. അതോ ജീവിതത്തിന്റെ ഏതോ ഒരു  തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഞാൻ ഉയിർത്തെഴുന്നേറ്റ കഥ പറയണോ  ?  എന്തായാലും അവിടെ എത്തട്ടെ..  വണ്ടിയുടെ നിരക്കത്തോടൊപ്പം പുകഞ്ഞു കൊണ്ടിരുന്ന മനസിനെ ഒതുക്കി നിർത്തി..  കുറെ പ്രാവശ്യമായി അവിടേക്കു വിളിക്കുന്നു ഒരു സെമിനാറിന് അവർ തന്നിരുന്ന Dates ഒന്നും ഫ്രീ ആയിരുന്നില്ല, അങ്ങനെ ഇത് ഒഴിവാക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും വിളി.. ഒഴിവാക്കരുത് ഞങ്ങൾക്കൊരു date തരണം. ബ്രദറിന്റെ ക്ലാസ്സ്‌ നമ്മുടെ മക്കൾക്ക് ആവശ്യം ആണ്..  പിന്നെ മനസില്ലാ മനസ്സോടെ കൊടുത്ത date ആണിത്..  കോളേജ് പടിക്കൽ വണ്ടി ചെന്ന് നിന്നപ്പോൾ സ്വീകരിക്കാൻ പ്രിൻസപ്പലും ടീച്ചേഴ്സും ഓടി വന്നു.  കുലഞ്ഞു പോയ സാരിയൊന്ന് നേരെയാക്കി ചുറ്റുമൊന്ന് കണ്ണോടിച്ചു.  യാത്ര സുഖമായിരുന്നോ ?   അതിൽ ഒരു സുന്ദരി ടീച്ചർ ചേട്ടായിയോട് വാതോരാതെ എന്തൊക്കെ

വഴിതെറ്റുന്ന വഴികൾ

Image
അഞ്ച് പേർ കൊടുംകാട്ടിലൂടെ നടക്കുന്നതിനിടയിൽ വഴി തെറ്റി  അലഞ്ഞു തുടങ്ങി.  ഒടുവിൽ ഒന്നാമൻ പറഞ്ഞു ഞാൻ ഇടത് വശത്ത് കൂടി യാത്ര ചെയ്യുകയാണ്, അതുവഴി പോയാൽ നഗരത്തിൽ എത്താൻ പറ്റുമെന്ന് മനസ്സ് പറയുന്നു..  രണ്ടാമൻ പറഞ്ഞു, വലതു വശത്ത് കൂടിയാണ് നന്മകൾ നടക്കുക, അത് കൊണ്ട് ഞാൻ വലതു വശത്ത് കൂടി യാത്ര ചെയ്യുകയാണ് എന്ന്..  മൂന്നാമൻ പറഞ്ഞു, ഞാൻ എന്തായാലും നേരെ പോകുകയാണ്. നേരെ പോയാൽ എനിക്ക് കാടിന് പുറത്തെത്താൻ പറ്റുമെന്ന് തോന്നുന്നു..  നാലാമൻ പറഞ്ഞു, ഞാൻ വന്ന വഴിക്ക് തന്നെ തിരിച്ചു പോകുകയാണ്.. വന്ന വഴി എനിക്ക് നല്ല ഓർമ്മയുണ്ട്...  എന്നാൽ അഞ്ചാമൻ പറഞ്ഞു.  നിങ്ങൾ പറയുന്നതെല്ലാം തെറ്റായ വഴികളാണ്..  അടുത്ത് നിന്ന ഉയർന്ന മരത്തിൽ കയറി നിന്ന് നോക്കിയിട്ട്  അദ്ദേഹം പറഞ്ഞു,,  ഒരു കുറുക്കു വഴി ഞാൻ കണ്ടിട്ടുണ്ട്.. ആ വഴിക്ക് പോയാൽ കാടിന് പുറത്തെത്താം എന്ന് പറഞ്ഞു ..  ശരിയായ വഴിയേത്  ചൊല്ലി അഞ്ച് പേരും തർക്കത്തിലായി..  ഒടുവിൽ അവരവർ പറഞ്ഞത് പോലെ അഞ്ച് പേരും അഞ്ച് വഴിക്ക് യാത്രയായി...  ഇടതു വശത്ത് കൂടെ പോയാൽ വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ആയിരുന്നു... ജീവൻ രക്ഷിക്കാൻ വേണ്ടി ഓരോ വന്യമൃഗങ്ങളോടും പോരാടി ധൈര്യവും

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്??

Image
കുടിവെള്ള ക്ഷാമമെന്നും, ഭക്ഷണ ക്ഷാമമെന്നും, തൊഴിൽ ക്ഷാമമെന്നും കേട്ടിട്ടുണ്ട്, കേൾക്കുന്നുമുണ്ട്.  പക്ഷേ, കേൾക്കുമ്പോൾ  ആശ്ചര്യം  തോന്നുമെങ്കിലും ഈ അടുത്ത കാലത്തായി നമ്മൾ കേൾക്കുന്ന മറ്റൊരു ക്ഷാമമാണ് "പെണ്ണ് ക്ഷാമം"...  സീറോമലബാർ സഭയിൽ മാത്രം ഒരു ലക്ഷത്തിൽ അധികം പുരുഷന്മാർ വിവാഹം കഴിക്കുവാൻ പെണ്ണില്ലാതെ കാത്തിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ നമ്മുടെ മുഖത്ത് അമ്പരപ്പ് മാത്രമായിരിക്കും  അല്ലേ  വിരിയുക ?   രഹസ്യത്തിൽ പരസ്യമായികൊണ്ടിരിക്കുന്ന ഈ യാഥാർഥ്യത്തെ വിശ്വസിക്കാതിരിക്കാൻ നിവർത്തിയില്ല.  പുരുഷന്മാർ ജോലിക്ക് പോകുകയും സ്ത്രീകൾ വീട്ടിലിരുന്ന് കുടുംബകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.. മാത്രമല്ല,  സ്ത്രീകൾ ജോലിക്ക് പോയി സാമ്പാദിക്കുന്നത് കുടുംബത്തിനു  കുറച്ചിലാണെന്ന് ധരിച്ചിരുന്ന പുരുഷന്മാരും വിരളമല്ലായിരുന്നു അന്ന്..  എട്ടും പത്തും മക്കളെയും പെറ്റു വളർത്തി ക്രിസ്തീയ മൂല്യങ്ങളിൽ ഊട്ടിയുറപ്പിച്ചു മക്കളെ വളർത്തികൊണ്ട് വന്നിരുന്ന കാലം ശിഥിലീകരണത്തിലേക്ക് കൂപ്പുകുത്തിയിട്ട് വർഷങ്ങളെറെയായി.  തന്റെ പുരുഷൻ തന്നേക്കാളും പൊക്കം കൂടിയവനായിരിക്കണം എന്ന സ്ത്രീ

നമ്മൾ നസ്രാണികൾക്ക് എവിടെയാണ് പിഴവ് പറ്റിയത് ??

Image
നസ്രാണികൾക്ക് എവിടെയാണ് പിഴവ്  പറ്റിയത്   ?  നഷ്ട്ടങ്ങളുടെ തുടർച്ചകൾ ആവർത്തിക്കപ്പെടുന്നതിന്റെ പിന്നിലെ കാരണങ്ങൾ തിരിച്ചറിയാത്തതോ,  അതോ കണ്ടില്ലെന്ന് നടിക്കുന്നതോ  ?   കൂട്ടം തെറ്റി പോകുന്ന നമ്മുടെ പെണ്മക്കളുടെ അപ്പന്റെയും അമ്മയുടെയും ചങ്ക് പൊട്ടുന്ന ദീനരോധനങ്ങൾ അലയടിക്കുന്ന ഈ സമൂഹത്തിൽ എവിടെയാണ് താളങ്ങൾ തെറ്റിയത്  ?   ലവ് ജിഹാദ്  പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും ഘോരം ഘോരം പ്രസംഗിക്കുമ്പോഴും നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്..  ചർച്ചകൾ ഒരു പരിഹാരമല്ല മുന്നറിയിപ്പ് മാത്രമാണ് എന്ന്...  നഷ്ട്ടപെട്ട് പോയതിനെക്കുറിച്ച് ഓർത്ത്‌ വിലപിക്കാതെ, വാഗ്വദങ്ങളുടെ കൊടി ഉയർത്തും മുൻപ്,  ദുരന്തങ്ങളെ കാട്ടുതീയാക്കി  ആളി കത്തിക്കുന്നതിന്  മുൻപ് ഇനിയും നഷ്ട്ടങ്ങളുടെ പട്ടിക ആവർത്തിക്കാതിരിക്കാനുള്ള  പ്രവർത്തികൾ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..  നമ്മൾ എവിടെയൊക്കെയോ സ്വാർത്ഥരായി പോയില്ലേ എന്ന് ചോദിച്ചാൽ,  ചങ്കിൽ കൈ വച്ച് പറയുവാൻ പറ്റുമോ ?   'ഇല്ല ' യെന്ന്..  എങ്കിലും കുറ്റപെടുത്താനാവില്ല,,  ജീവിതത്തിലെ സ്വപ്‌നങ്ങളും  കഷ്ട്ടപാടുകളും ഇടകലർന്നു മഥിക്കുമ്പോൾ ആ കെണിയിലമരുക സ്വ

" ഇവൻ ആ തച്ചന്റെ മകനല്ലേ"?

Image
  മാരിയോ ജോസഫ് എന്ന വ്യക്തിയെ ട്രോജെൻ കുതിരയെന്നും മൗദൂദിയെന്നും വിളിച്ചു ചാപ്പ കുത്തി പുറത്താക്കാൻ ശ്രമിക്കുവരുടെ പിന്നിലെ ചേതോവികാരം എന്തെന്ന് അറിയാൻ ശ്രമിക്കുന്നതിനിടയിൽ മനസ്സിൽ ഓടിയെത്തിയത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് , " ഇവൻ ആ തച്ചന്റെ മകനല്ലേ"? എന്ന പുച്ഛത്തോടെ ഉയർന്നിരുന്ന ചോദ്യമായിരുന്നു.. സതിയും, ആയിത്തവും, മേൽക്കോയ്മയും തുടച്ചു നീക്കപ്പെട്ട ഈ കാലത്തും ഒളിഞ്ഞും തെളിഞ്ഞും ആ ചോദ്യം വീണ്ടും ഉയരുമ്പോൾ ജാതിവെറി കൊടി കുത്തിവാഴുന്നു എന്നല്ലേ വ്യക്തമാകുന്നത്. പിറന്നപ്പോഴേ മാമോദിസ വെള്ളം തലയിൽ വീണ പാരമ്പര്യക്രിസ്ത്യാനികൾ എന്ന് അഹങ്കരിക്കുന്നവർ "മൗദൂദി" എന്ന് വിളിച്ച് കുറ്റപ്പെടുത്തലിന്റെ വിഷം പുരട്ടി ക്രൂശിക്കുമ്പോഴും ഗാഗുൽത്തമലയിൽ അന്നുയർന്ന മുറവിളി ഇന്നുമുയരുന്നു.. " അവനെ ക്രൂശിക്കുക.. അവനെ ക്രൂശിക്കുക... " ആ മുറവിളി കുറ്റപ്പെടുത്തലിന്റെ, മറ്റൊലിയായി മനുഷ്യമനസ്സിൽ സംശയം കുത്തി നിറച്ച് ആർത്തലയ്ക്കുമ്പോൾ ഇരിപത്തിമൂന്ന് വർഷത്തിനിടയിൽ ആ മനുഷ്യൻ താണ്ടിയ കദന വഴികളെ പരിഗണിച്ചില്ലെങ്കിലും മനഃപൂർവം അവഗണിക്കരുത്.... 1997- ലെ ഒരു പകൽ വെളിച്ചത്തിൽ ര