വഴിതെറ്റുന്ന വഴികൾ

അഞ്ച് പേർ കൊടുംകാട്ടിലൂടെ നടക്കുന്നതിനിടയിൽ വഴി തെറ്റി  അലഞ്ഞു തുടങ്ങി. 
ഒടുവിൽ ഒന്നാമൻ പറഞ്ഞു ഞാൻ ഇടത് വശത്ത് കൂടി യാത്ര ചെയ്യുകയാണ്, അതുവഴി പോയാൽ നഗരത്തിൽ എത്താൻ പറ്റുമെന്ന് മനസ്സ് പറയുന്നു.. 
രണ്ടാമൻ പറഞ്ഞു, വലതു വശത്ത് കൂടിയാണ് നന്മകൾ നടക്കുക, അത് കൊണ്ട് ഞാൻ വലതു വശത്ത് കൂടി യാത്ര ചെയ്യുകയാണ് എന്ന്.. 
മൂന്നാമൻ പറഞ്ഞു, ഞാൻ എന്തായാലും നേരെ പോകുകയാണ്. നേരെ പോയാൽ എനിക്ക് കാടിന് പുറത്തെത്താൻ പറ്റുമെന്ന് തോന്നുന്നു.. 
നാലാമൻ പറഞ്ഞു, ഞാൻ വന്ന വഴിക്ക് തന്നെ തിരിച്ചു പോകുകയാണ്.. വന്ന വഴി എനിക്ക് നല്ല ഓർമ്മയുണ്ട്... 
എന്നാൽ അഞ്ചാമൻ പറഞ്ഞു. 
നിങ്ങൾ പറയുന്നതെല്ലാം തെറ്റായ വഴികളാണ്.. 
അടുത്ത് നിന്ന ഉയർന്ന മരത്തിൽ കയറി നിന്ന് നോക്കിയിട്ട്  അദ്ദേഹം പറഞ്ഞു,, 
ഒരു കുറുക്കു വഴി ഞാൻ കണ്ടിട്ടുണ്ട്.. ആ വഴിക്ക് പോയാൽ കാടിന് പുറത്തെത്താം എന്ന് പറഞ്ഞു .. 
ശരിയായ വഴിയേത്  ചൊല്ലി അഞ്ച് പേരും തർക്കത്തിലായി.. 
ഒടുവിൽ അവരവർ പറഞ്ഞത് പോലെ അഞ്ച് പേരും അഞ്ച് വഴിക്ക് യാത്രയായി... 
ഇടതു വശത്ത് കൂടെ പോയാൽ വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ആയിരുന്നു... ജീവൻ രക്ഷിക്കാൻ വേണ്ടി ഓരോ വന്യമൃഗങ്ങളോടും പോരാടി ധൈര്യവും കരുത്തും അദ്ദേഹം ആർജിച്ച് കൊണ്ടിരുന്നു.. 
ഒടുവിൽ കൊടുംങ്കാടിന് പുറത്തെത്തിയപ്പോഴേക്കും അദ്ദേഹം ധൈര്യശാലിയായ പോരാളിയായി മാറിയിരുന്നു... 
നേരെയുള്ള വഴിയിലൂടെ പോയവൻ കാടും പടർപ്പും മുള്ളുകളും നിറഞ്ഞ വഴികളിലൂടെ ആയിരുന്നു... 
കാടിന് പുറത്തെത്തുവാൻ കുറച്ച് ദിവസങ്ങൾ എടുത്തുവെങ്കിലും ഇലകളും പൂക്കളും, പഴങ്ങളും ആസ്വദിക്കുകയും രുചിക്കുകയും ചെയ്തിരുന്നു..
ഔഷധഗുണങ്ങൾ ഉള്ള ചെടികൾ കണ്ടെത്തുവാനും തിരിച്ചറിയാവാനും കഴിഞ്ഞു... 
ഒടുവിൽ നാട്ടിൽ അറിയപ്പെടുന്ന വൈദ്യൻ ആയി മാറി.. 
വലതു വശത്ത് കൂടി യാത്ര ചെയ്തവൻ ചെന്ന് പെട്ടത് കൊള്ളസംഘത്തിലായിരുന്നു... ജീവൻ രക്ഷിക്കുവാൻ ആ സംഘത്തിൽ ചേരുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു.. എങ്കിലും തന്റെയുള്ളിലെ നന്മ കൊണ്ട് , നല്ല  ഉപദേശം കൊണ്ട് അവരെ നന്മയിലേക്ക് നയിക്കുവാനും നല്ല മനുഷ്യരാക്കി മാറ്റുവാനും കഴിഞ്ഞു.. 
ഒടുവിൽ അദ്ദേഹം വലിയ ഒരു യോഗിയായി മാറിയാണ് അവരോടൊപ്പം കാടിന് പുറത്തെത്തിയത്... 
വന്ന വഴി തിരിച്ചു നടന്ന നാലാമൻ ചെയ്തതോ,  ഇനി ഇത് പോലെ ആർക്കും വഴി തെറ്റരുത് എന്ന് കരുതി വന്ന വഴികൾ  വെട്ടിയൊരുക്കി റോഡ് നിർമ്മിച്ചു കൊണ്ട് കാടിന് പുറത്തെത്തി... 
നാട്ടുകാർ അദ്ദേഹത്തെ മനുഷ്യസ്നേഹിയെന്ന് വിളിച്ചു തുടങ്ങി.. 
എന്നാൽ അഞ്ചാമൻ കുറുക്കുവഴികളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേത്യേകിച്ചു ഒരു മാറ്റാവുമില്ലാതെ കാടിന് പുറത്തെത്തി... 
വഴി തെറ്റിയെങ്കിലും ബാക്കി നാല് പേരും പ്രതിസന്ധികളെ അതിജീവിച്ച് പുതിയ  മനുഷ്യരായിട്ടാണ് കാടിന് പുറത്തെത്തിയത്.... 
എന്നാൽ കുറുക്കു വഴിയിലൂടെ വന്നവൻ അന്നും ഇന്നും ജീവിതത്തിൽ ഒന്നും നേടാതെ കുറുക്കു വഴി തേടികൊണ്ടിരിക്കുന്നു.. 
ഇതൊക്കെ തന്നെയല്ലേ നമ്മുടെ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത്.. 
നമ്മൾ പോകുന്ന വഴി ഒന്ന്‌ തെറ്റിയാൽ, പ്രതിസന്ധികൾ വന്നാൽ തളർന്ന് പോകേണ്ട... കുറുക്കു വഴികൾ തേടേണ്ട.. 
പോകുന്ന വഴിയിൽ ഒരു പക്ഷെ, വന്യ മൃഗങ്ങളും, കൊള്ളസംഘങ്ങളും, മുള്ളുകളും കല്ലുകളും നിറഞ്ഞ വഴികളായിരിക്കാം, പക്ഷേ 
കുറുക്കു വഴികൾക്ക് പകരം ഈ പ്രതിസന്ധികൾ നിറഞ്ഞ ഇത്തരത്തിലുള്ള വഴികൾ ആയിരിക്കും നമ്മളെ നാം ആക്കി മാറ്റുന്നത്.. 
വഴിതെറ്റുന്ന ഇത്തരം വഴികൾ ആവാം  പുതിയ അവസരങ്ങൾ നമ്മളിൽ കൊണ്ട് തരുക.. നമ്മിലെ പുതിയ മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുക... 
പതറരുത്,, സധൈര്യം മുന്നോട്ടു പോകൂ.... വിജയം സുനിശ്ചിതം.. 
✍️ Gigi Mario.

Comments

Post a Comment

Popular posts from this blog

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്??

ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

അനുഭവകുറിപ്പ്