Posts

Showing posts from October, 2020

ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

Image
മനസ്സിൽ ദൈവത്തോടുള്ള പരിഭവം മാറിയിട്ടില്ല..., എന്തേ ദൈവമേ,ആ പുഷ്പത്തെ ഇത്ര പെട്ടെന്ന് പറിച്ചെടുത്തു  ??? ബ്രദർ ആന്റണി ഫെർണാണ്ടസിനെ കുറിച്ചുള്ള കുത്തിചാലിച്ച ഓർമ്മകൾ നോവായി വേവായി അയവിറക്കുന്നതിനിടയിൽ ഇളയ മകൾ എന്നോട് ചോദിച്ചു. അമ്മേ, നമുക്കൊരു പൂന്തോട്ടവും മനോഹരമായ ധാരാളം പൂക്കളും ഉണ്ടെന്ന് വിചാരിക്കുക, അപ്പോൾ അമ്മ ഏതു പൂവായിരിക്കും പറിക്കുക ? അവളുടെ ചോദ്യവും മറുപടിയും ഒരുപാട് കേട്ട് പഴകിയതാണെങ്കിലും ആദ്യമായി കേൾക്കുന്നത് പോലെ അവളെ ഞാൻ സാകൂതം വീക്ഷിച്ചു.. "ഏറ്റവും മനോഹരമായ പൂവായിരിക്കും ഞാൻ പറിക്കുക".. ചോദ്യം ആദ്യമായ് കേട്ടത് പോലെ വളരെ ആലോചിച്ചു ഞാൻ മറുപടി പറഞ്ഞു.. അപ്പോൾ ദൈവവും അത് തന്നെയാണ് ചെയ്തത്. ഏറ്റവും മനോഹരമായ ഇഷ്ട്ടമുള്ള പൂവ് പറിച്ചെടുത്തു.. ചുരുണ്ടു തുടങ്ങിയ മുടി ചെവിക്കിടയിൽ തിരുകി അവളത് പറയുമ്പോൾ വിസ്മയത്തോടെ ഞാനവളെയൊന്ന് നോക്കി.. അദ്ദേഹം ഈ ലോകത്ത് നിന്ന് പോയി എന്ന് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല.. സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്കുള്ള കാർട്ടൻ പതുക്കെ നീക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞുചെന്നു... ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വസ്ത്രങ