നമ്മൾ നസ്രാണികൾക്ക് എവിടെയാണ് പിഴവ് പറ്റിയത് ??

നസ്രാണികൾക്ക് എവിടെയാണ് പിഴവ്  പറ്റിയത്   ? 
നഷ്ട്ടങ്ങളുടെ തുടർച്ചകൾ ആവർത്തിക്കപ്പെടുന്നതിന്റെ പിന്നിലെ കാരണങ്ങൾ തിരിച്ചറിയാത്തതോ,  അതോ കണ്ടില്ലെന്ന് നടിക്കുന്നതോ  ?  
കൂട്ടം തെറ്റി പോകുന്ന നമ്മുടെ പെണ്മക്കളുടെ അപ്പന്റെയും അമ്മയുടെയും ചങ്ക് പൊട്ടുന്ന ദീനരോധനങ്ങൾ അലയടിക്കുന്ന ഈ സമൂഹത്തിൽ എവിടെയാണ് താളങ്ങൾ തെറ്റിയത്  ?  
ലവ് ജിഹാദ്  പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും ഘോരം ഘോരം പ്രസംഗിക്കുമ്പോഴും നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. 
ചർച്ചകൾ ഒരു പരിഹാരമല്ല മുന്നറിയിപ്പ് മാത്രമാണ് എന്ന്... 
നഷ്ട്ടപെട്ട് പോയതിനെക്കുറിച്ച് ഓർത്ത്‌ വിലപിക്കാതെ, വാഗ്വദങ്ങളുടെ കൊടി ഉയർത്തും മുൻപ്,  ദുരന്തങ്ങളെ കാട്ടുതീയാക്കി  ആളി കത്തിക്കുന്നതിന്  മുൻപ് ഇനിയും നഷ്ട്ടങ്ങളുടെ പട്ടിക ആവർത്തിക്കാതിരിക്കാനുള്ള  പ്രവർത്തികൾ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. 
നമ്മൾ എവിടെയൊക്കെയോ സ്വാർത്ഥരായി പോയില്ലേ എന്ന് ചോദിച്ചാൽ, 
ചങ്കിൽ കൈ വച്ച് പറയുവാൻ പറ്റുമോ ?  
'ഇല്ല ' യെന്ന്.. 
എങ്കിലും കുറ്റപെടുത്താനാവില്ല,, 
ജീവിതത്തിലെ സ്വപ്‌നങ്ങളും  കഷ്ട്ടപാടുകളും ഇടകലർന്നു മഥിക്കുമ്പോൾ ആ കെണിയിലമരുക സ്വാഭാവികം എന്നല്ലാതെ എന്ത് പറയുവാൻ.... 
എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മേഖലകൾ പഠിച്ചു സ്വന്തം ജീവിതസൗകര്യങ്ങളെ മെച്ചപെടുത്തുവാനുള്ള ത്വരതയിൽ നാട് വിട്ട് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുമ്പോൾ, 
നീതിപാലനം, രാഷ്ട്രീയം, സിവിൽ, വ്യവസായം എന്നീ രംഗങ്ങളിൽ മുൻ നിരയിൽ നിന്നും ക്രിസ്ത്യാനികൾ പിന്നോക്കം പോകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്‌  ഇതല്ലേയെന്ന് തോന്നിപോകുകയാണ്.. 
ക്രൂശിൽ കിടന്ന് പിടയുമ്പോഴും 
" പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കണമേ " എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ വാക്കുകളെ യാന്ത്രികമായി  ഉപയോഗിക്കുമ്പോൾ എവിടെയാണ് നമ്മുടെ ഐക്യം നില നിൽക്കുന്നത് ? 
പല റീത്തുകൾ, പല കോൺഗ്രിഗേഷനുകൾ, പല ഡെനോമിനേഷൻസ് ആയി പിരിഞ്ഞു സ്വന്തം മേൽക്കോയ്മക്കു വേണ്ടി തർക്കിച്ചു ജയിക്കുവാൻ കഷ്ട്ടപെടുമ്പോൾ ചോർന്നു പോകുന്ന ഐക്യം എന്ന മഹാബലത്തെ ഇരുട്ട് കൊണ്ട് എത്ര നാൾ ഓട്ടയടിക്കും  ?
നമ്മളൊന്നായി സംഘടിക്കാതെ, സാമുദായിക ഐക്യം ഇല്ലാതെ പരസ്പരം പട പൊരുതി മരിക്കുമ്പോൾ നമ്മൾ പുറം ശക്തികൾക്ക് നമ്മളെ വെട്ടുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയല്ലേ ചെയ്യുന്നത്  ??  
നമ്മളിലെ യുദ്ധം നിൽക്കാതെങ്ങനെയാണ് മറ്റുള്ളവരുടെ യുദ്ധത്തെ നമുക്ക്  ചെറുക്കാൻ കഴിയുക  ??  
"ഐക്യമത്യം മഹാബലം ".. എന്നല്ലേ ചൊല്ല്  ?? 
ഒന്നിച്ചാൽ വളരും 
ഒറ്റക്കായാൽ തളരും... 

പണ്ട് കാലത്ത് അമ്മച്ചിയുടെ ചട്ട തുമ്പിൽ പിടിച്ച് എട്ടും പത്തും മക്കൾ വളരുമ്പോഴും അരക്ഷിതത്വ ബോധം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലെന്ന് പറയുമ്പോൾ ഇന്നും വിട്ട് മാറാത്ത അമ്പരപ്പ് മാത്രം.. 
കാക്കകൊത്തിയ മാമ്പഴം ഒന്നിച്ചു പൂളി തിന്നുമ്പോഴും ബർഗറിന്റെയും പിസയുടെയും രുചിയോട് മാറ്റുരയ്ക്കാൻ പറ്റാത്ത സ്വാദായി മാമ്പഴം മനസ്സിൽ അവശേഷിക്കുന്നു എന്നത് ഇന്നും പഴമക്കാരിലെ സ്വകാര്യ സന്തോഷം ആണ്. 
കാലം മാറി, കഥ മാറി 
ചിന്തകൾ മാറി, രീതികൾ മാറി... 
വളർച്ചയുടെ കമ്പ്യൂട്ടർ യുഗത്തിലേക്ക് വച്ചടി വച്ചടി അഭിമാനപൂർവ്വം കുതിച്ചു കയറുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ മനഃപൂർവം അവഗണിക്കുന്ന ഒരു 
യാഥാർഥ്യം ഉണ്ട്. 
ജീവിതത്തിന്റെ സുഖ സൗകര്യങ്ങൾക്ക് മക്കളെ കുറയ്ക്കുക എന്നത്... 
അറിയാതെ  അണുകുടുംബത്തിലേക്കു നമ്മൾ വഴുതി മാറുമ്പോൾ  ഓർക്കേണ്ടതുണ്ട്, 
മക്കൾ പെരുകണം എങ്കിലേ കുടുംബം വളരുകയുള്ളു, സമുദായം വളരുകയുള്ളു എന്ന തിരിച്ചറിവ്.. 
പോലീസിലും പട്ടാളത്തിലും, കോടതിയിലും, രാഷ്ട്രീയത്തിലും, വ്യവസായത്തിലും  നമ്മുടെ മക്കൾ മുൻ നിരയിൽ വരണം... 
അതിന് മക്കളെ സമ്മാനിക്കാൻ നമുക്ക്  കഴിയണം, 
കുടുംബത്തിനായ്, നാടിനായ്, രാഷ്ട്രത്തിനായ്, സമുദായത്തിനായ് നമുക്ക് വേണ്ടി പോരാടാൻ അവരുണ്ടാകണം മുൻപിൽ.. 
ഈ തീവ്രവാദഗ്രൂപ്പിനെ പൊളിച്ചടുക്കാൻ ഒന്നിച്ചു നിന്ന് പൊരുതേണ്ട സമയമായിരിക്കുന്നു... 

സഭ വളരുക എന്ന് പറഞ്ഞാൽ പ്രേത്യേക ഗ്രൂപ്പ് വളരുന്നതോ, സ്ഥാപനങ്ങൾ വളരുന്നതോ, കെട്ടിടങ്ങൾ വളരുന്നതോ ആണ് എന്ന്,  
ചിന്തകൾക്ക് ഇന്നും പരിണാമം സംഭവിച്ചിട്ടില്ലാത്ത  ചിലർ  തെറ്റിദ്ധാരിക്കാറുണ്ട്.... 

മറിച്ച്‌, നമ്മൾ മനസ്സിലാക്കേണ്ട യാഥാർഥ്യം ഇതാണ്, 
സഭ വളരുക എന്ന് പറഞ്ഞാൽ കുടുംബങ്ങളുടെ എണ്ണം വളരുക എന്നതാണ് എന്ന്.. 
അതായത്, 
"മക്കൾ വളരുമ്പോൾ കുടുംബങ്ങളുടെ എണ്ണം വളരും, 
കുടുംബങ്ങളുടെ എണ്ണം വളരുമ്പോൾ ഇടവകൾ വളരും, 
ഇടവകളുടെ എണ്ണം വളരുമ്പോൾ ഫോറോനകൾ വളരും, 
ഫോറോനകൾ വളരുമ്പോൾ രൂപത വളരും, രൂപത വളരുമ്പോൾ അതിരൂപത വളരും,അതിരൂപതകൾ വളരുമ്പോൾ  ആഗോള സഭ വളരും".... 

സഭയെ പടുത്തുയർത്താൻ ഓരോരുത്തരുടെയും അദ്ധ്വാനം കുടുംബങ്ങളിലൂടെ ഇടവക കേന്ദ്രീകൃതമാകുമ്പോഴാണ് സഭ വളരുന്നത് എന്ന കാര്യം മറന്ന് പോകരുതേ.. !!!
വരും കാലങ്ങളിലെ തീവ്രവാദ ദുരന്തമുഖങ്ങളെ മുന്നിൽ കണ്ട് കൊണ്ട് സഭയെ വളർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. 
ആശ്വാസപ്രസംഗങ്ങൾക്ക് പകരം 
ഉൾക്കാഴ്ചകൾ നൽകുന്ന പ്രബോധനങ്ങൾ പകരേണ്ട സമയമാണിത്... 
ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന ചിന്തകൾ മതബോധന ക്ലാസുകളിൽ നിറസാന്നിധ്യമാകണം... 
'വിശ്വാസം ' എന്നത് അത്ഭുതങ്ങളുടെ മായാകാഴ്ചകൾ എന്നതിൽ ചുരുക്കി കളയാതെ ആഴത്തിലുള്ള ക്രിസ്തീയ വിശ്വാസബോധ്യം മക്കളുടെ ഹൃദയത്തിൽ വേരൂന്നി പാകി കൊടുക്കണം.


നമ്മുടെ മക്കൾ അവർ വളരട്ടെ   !!"

നാടിനും, നാട്ടാർക്കും രാഷ്ട്രത്തിനും, സമുദായത്തിനും അഭിമാനമായി.. 

ഒരു മന്ത്രി, എംൽഎ, കളക്ടർ, പോലീസ്,, വക്കീൽ, ജഡ്ജി, വ്യവസായി ഒക്കെയും 
വരും നാളെകളിൽ നമ്മുടെ മക്കളിൽ നിന്നാകട്ടെ.... 
ഇനി വരും തലമുറയ്ക്ക് തീവ്രവാദത്തെ ചെറുക്കുവാൻ, ലവ് ജിഹാദിനെതിരെ പൊരുതുവാൻ, ഒന്ന്‌ സ്വസ്ഥമായി ഉറങ്ങാൻ  വഴികാട്ടിയാകേണ്ടത് ഈ  നമ്മൾ തന്നെയാണ്... 

THANK YOU ( Gigi Mario ) ❤️

Comments

  1. Great thinking and great thoughts

    ReplyDelete
  2. Parents should see what their children r doing. Thanks for the good thoughts.

    ReplyDelete
  3. നിങ്ങളുടെ ഇടയിൽ ജ്ഞ നികൾ ആരുമില്ലേ എന്ന ചോദ്യത്തിന് ഇപ്പൊ പ്രസ്‌ക്തിയേരുന്ന്....അടിമുടി ഒരു മാറ്റം. കണ്ടല്ലതെ പരിഹരമകുകയില്ല....മലക്കി ക്കു ശേഷം 400 years കാത്തിരുന്നു ദൈവത്തിന്റെ. സ്വന്തം. ജനം , ഒരു പ്രവാചകനും. രക്ഷകനും വേണ്ടി.... ഇത് ഈറ്റ് നോവിന്റെ ആരംഭം ആണ്...അടിമുടി മാറ്റം. വന്നു. തീപ്പന്തം. പോലെ കത്തി ജ്വലിക്കുന്ന. ഒരു. തലമുറ. ഉണ്ടാകും....അതിനു മുൻപ് ഇൗ തലമുറ ഇത്രയധികം സഹിക്കനിരിക്കുന്ന്....ഗണത്തിലും ഗുണത്തിലും കുറവ് വരും.......,..,..ഓർക്കുക...വടക്കിനോട് വിട്ടുതരിക എന്നും thekkinodu. തടയരുത്..എന്നും.................ഇനിയുമുണ്ട്....സൂചനകൾ.........അവശേഷിപ്പിച്ച 7000 പേരുണ്ട് എന്നുകർത്തവു പറഞ്ഞിട്ടുണ്ടല്ലോ...,but....,, നമ്മൾ കുറെ സഹിക്കേണ്ടി വരും അത് അടുത്ത. തലമുറക്ക് വളമായി തീരട്ടെ.പ്രാർത്ഥനയിൽ പരസ്പരം. ഓർക്കാം...,

    ReplyDelete
    Replies
    1. Excellent,wow,so very correct,we christian parents have to re evaluate and correct our thoughts,words and deeds,we were digging waterless wells.what we planted that only we can reap.we must repent and beg for forgiveness for what we did.we worshipped money and fame. Kids just followed.

      Delete
  4. കാറ്റിസം പഠിപ്പിക്കുന്ന രീതി അടിമുടി പൊളിച്ചെഴുതണം
    ശരിയായ ദിശബോധം 1st സ്റ്റാൻഡേർഡ് തന്നെ കിട്ടട്ടെ
    25 വയസിനു മുകളിൽ ഉള്ളവർ സെമിനാർ നടത്തിയിട്ടു എന്തുകാര്യം

    ReplyDelete
  5. Great thinking mole. God will bless you and your family

    ReplyDelete
  6. May God bless you and your family

    ReplyDelete
  7. Well said but who will bell the cat
    Even relegious people are looking for their own comfert only.

    ReplyDelete
  8. Most of the religious people are like de-railed trains, selfish,greed and with ill will,when we forsake God's commandments and his laws or use them to fill ourself,this is the after math

    ReplyDelete
  9. ക്രിസ്തീയതയെന്നാൾ ആൾക്കൂട്ടെന്ന് െതെറ്റിദ്ധരിച്ചിരിക്കുന്നു. വിശ്വാസം എന്നാൽ യുക്തിക്കും ശാസ്ത്ര ചിന്തക്കും നിരക്കുന്നതാകണം. കുറെ അനുഷ്ഠാനങ്ങളല്ല ക്രിസ്തയത. അനുഭവമാകണം വിശ്വാസം. ആർക്കാണ് അനുഭവം.? അന്ധമായല്ലേ നമ്മുടെ വിശ്വാസം. മരണാനന്തരമാണ് അതിന്റെ കർമ്മ രംഗം.

    ReplyDelete

Post a Comment

Popular posts from this blog

ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്??

" ഇവൻ ആ തച്ചന്റെ മകനല്ലേ"?